വാഷിങ്ടൺ: വെനസ്വേലയിൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (CIA) രഹസ്യപ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ......
ഇസ്രയേൽ സൈന്യം പിന്മാറിയതിന് പിന്നാലെ ഗാസയിൽ കൂട്ടക്കൊല നടത്തി ഹമാസ്. ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് സായുധ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരെ കണ്ടെത്തി പരസ്യമായി വെടിവെച്ച് കൊല്ലുകയാണ് ഹമാസ്. ......
പാക് സൈനിക പോസ്റ്റുകൾക്ക് നേരേ ശക്തമായ ആക്രമണം നടത്തി അഫ്ഗാൻ സൈന്യം. താലിബാൻ സൈന്യം നിരവധി പാക് സൈനിക പോസ്റ്റുകൾ പിടിച്ചെെടുത്തു എന്നാണ് റിപ്പോർട്ട്. ഇരുഭാഗത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. ......
അമേരിക്കയിൽ ഇന്ത്യൻ വംശജനായ പ്രതിരോധ വിദഗ്ധൻ അറസ്റ്റിൽ. അമേരിക്കയിലെ പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്ലി ജെ ടെല്ലിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഹമാസിനെ നിരായുധീകരിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആയുധം ഉപേക്ഷിക്കണമെന്ന കരാറിൽനിന്നു ഹമാസ് പിന്നോട്ടുപോയെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ......
ഇസ്രയേലും ഹമാസും ഗാസ സമാധാന കരാറിൽ ഒപ്പുവെച്ചു. ഇതോടെ രണ്ടു വർഷമായി തുടർന്നുവന്ന ഗാസ യുദ്ധത്തിന് ഔദ്യോഗികമായ അന്ത്യമായി.......
ഇസ്രയേൽ പാർലമെന്റിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഇസ്രയേൽ പാർലമെന്റിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് ഇടത് എംപിമാർ പ്രതിഷേധിച്ചത്. ......
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ഏഴു ബന്ദികളെ മോചിപ്പിച്ചു. ഖാൻ യൂനിസ്, നെറ്റ്സരീം എന്നിവടങ്ങിൽ വച്ച് റെഡ് ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറിയത്. തുടർന്ന് ഇവരെ ഇസ്രയേൽ സൈന്യത്തിന് കൈമാറി. ......
ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചതിന് പിന്നാലെ ഹമാസും സായുധരായ ഗോത്രസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ദുഗ്മുഷ് ഗോത്രത്തിലെ സായുധ സംഘവുമായാണ് ഹമാസ് ഏറ്റുമുട്ടിയത്. ......
അതിർത്തിയിൽ പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും സൈനികർ ഏറ്റുമുട്ടിയെന്ന് റിപ്പോർട്ട്. പാക് സൈനിക പോസ്റ്റുകൾക്കു നേരേ അഫ്ഗാൻ സൈനികർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ......